രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക: പ്രധാനമന്ത്രി

0

രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങള്‍ ടെസ്റ്റ്‌ – ട്രീറ്റ് – ട്രാക്ക് – വാക്‌സിനേറ്റ് എന്നീ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കികൊണ്ട് പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് മോദി അറിയിച്ചു. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണെന്നും മോദി വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ ദിവസം 38,949 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയത്. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സംസ്ഥാനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മോദി അറിയിച്ചു.

ടെസ്റ്റ്‌ – ട്രീറ്റ് – ട്രാക്ക് – വാക്‌സിനേഷന്‍ എന്നീ കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തുക. മൈക്രോ കോണ്‍ടൈന്മെന്റ്സോണ്‍ പ്രതിരോധത്തില്‍ ഊന്നല്‍ നല്‍കുക വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങളും സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.

അതേസമയം, ബുധനാഴ്ച റിപ്പോര്‍ട്ട്‌ ചെയ്ത കൊവിഡ് കേസുകളേക്കാള്‍ കുറവ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. രാജ്യത്ത് കഴിഞ്ഞ ദിവസം 38,949 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 542 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്‌ മരിച്ചത്. 40,026 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 4,30,422 പേരാണ് ചികിത്സയില്‍ തുടരുന്നത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്‌. തുടര്‍ച്ചയായ 25ആം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയായി രേഖപ്പെടുത്തി. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 1.99 ശതമാനമാണ്. രാജ്യത്ത് 39.5 കോടി വാക്‌സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like