കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ഇംഗ്ലണ്ട്; നൈറ്റ് ക്ലബുകള്‍ തുറക്കും

0

ലണ്ടന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറക്കി ഇംഗ്ലണ്ട്. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്ന ഇന്ന് രാജ്യത്ത് ഫ്രീഡം ഡേയായി പ്രഖ്യാപിച്ചു. പൊതുചടങ്ങുകളിലെ ആള്‍ക്കൂട്ട നിയന്ത്രണം പിന്‍വലിച്ചിട്ടുണ്ട്.

ഇനിമുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല.എന്നാല്‍ രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൈറ്റ് ക്ലബുകള്‍ തുറന്നു പ്രവര്‍ത്തിക്കും.അനുമതി നിഷേധിച്ചിരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തിക്കാം.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇംഗ്ലണ്ടില്‍ അന്‍പത്തിനാല് ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1.13 ലക്ഷം പേര്‍ മരിച്ചു.

You might also like