TOP NEWS| ആശുപത്രികള്‍ പണം കൊയ്യുന്ന വ്യവസായമായി മാറി: സുപ്രീംകോടതി

0

 

ആശുപത്രികള്‍ പണം കൊയ്യുന്ന വ്യവസായമായി മാറി: സുപ്രീംകോടതി

ദില്ലി: ആശുപത്രികള്‍ പണം കൊയ്യുന്ന വ്യവസായമായി മാറിയതായി സുപ്രീംകോടതി. കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ അലംഭാവം കാണിക്കുന്നത് ചൂണ്ടിക്കാട്ടിയ കോടതി, മൂന്നോ നാലോ ബെഡുള്ള ചെറിയ ക്ലിനിക്കുകളെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്നതും വിലക്കി.

ആശുപത്രികളില്‍ അഗ്നിശമന സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം മറികടന്ന്, സ്വാകാര്യ ആശുപത്രികള്‍ക്ക് സമയം നീട്ടിനല്‍കിയ ഗുജറാത്ത് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. സുരക്ഷ നടപ്പിലാക്കാന്‍ എത്ര പേര്‍ ഇനിയും ആശുപത്രികളില്‍ വെന്തുമരിക്കണമെന്നും ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍. ഷാ എ്‌നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കോടതി നിര്‍ദേശം മറികടന്ന് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാറിന് എന്താണ് അധികാരമെന്നും കോടതി ചോദിച്ചു.

You might also like