TOP NEWS| റാങ്ക് ലിസ്റ്റ് വിവാദം: സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും ഉദ്യോഗാര്‍ഥികളുടെ സമരം

0

 

റാങ്ക് ലിസ്റ്റ് വിവാദം: സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും ഉദ്യോഗാര്‍ഥികളുടെ സമരം

സെക്രട്ടേറിയേറ്റിന് മുന്നില്‍ റാങ്ക് ലിസ്റ്റിനെ ചൊല്ലി വീണ്ടും ഉദ്യോഗാര്‍ഥികളുടെ സമരം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി വനിതാ സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്സാണ് സമരം ചെയ്യുന്നത്. അടുത്തമാസം 4ന് റാങ്കി ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പ്രതിഷേധവുമായി ഉദ്യോഗാർഥികള്‍ രംഗത്തെത്തിയത്.

2018ല്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്നത്. 2,085 പേര്‍ ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്ന് 597 പുതിയ ഒഴിവുകളും 75 എന്‍.ജെ.ഡി ഒഴിവുകളും ഉള്‍പ്പടെ 702 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളത്. ജനുവരിക്ക് ശേഷം പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാന വ്യാപകമായി നടത്തിയ പരീക്ഷയില്‍ നിന്ന് യോഗ്യത നേടിയ 1400 ഓളം ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്ത് കഴിയുന്നത്.

 

You might also like