TOP NEWS| ജനം അസ്വസ്ഥർ; ലോക്ഡൗൺ അനന്തമായി നീട്ടാനാകില്ല: സർക്കാർ കോടതിയിൽ

0

ജനം അസ്വസ്ഥരാണെന്നും ലോക്ഡൗൺ അനന്തമായി നീട്ടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. ബക്രീദ് ദിനത്തോടനുബന്ധിച്ച് നൽകിയ കോവിഡ് ഇളവുക്കെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ ആണ് സര്‍ക്കാര്‍ ഇക്കാര്യം പറയുന്നത്. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രതിപക്ഷ പാർട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപെട്ടതു കൊണ്ടാണ് ബക്രീദിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ ഇളവ് അനുവദിച്ചത് എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇളവുകൾക്ക് എതിരായ ഹർജി ജസ്റ്റിസ് ആർ. എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് പരിഗണിക്കും. സർക്കാരിന്റേയും ഹർജിക്കാരുടെയും വാദം കേട്ട ശേഷം ഇളവുകളിൽ ഇടപെടണോയെന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.

You might also like