TOP NEWS| അസ്ട്ര സെനക, ഫൈസര്‍, മൊഡേണ; മൂന്ന് വാക്‌സീനുകള്‍ സ്വീകരിച്ച് യുവാവ്

0

 

തായ്‌പേയ്: കൊവിഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് മൂന്ന് ഡോസുകള്‍ യുവാവിന് ലഭിച്ചത്. അതും മൂന്ന് വ്യത്യസ്ത കമ്പനികളുടേത്!. തായ്‌വാൻ പൗരനാണ് മൂന്ന് കമ്പനികളുടെ വാക്‌സീന്‍ ഡോസുകള്‍ കുത്തിവെച്ചത്. അസ്ട്ര സെനക, ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് ഇയാള്‍ സ്വീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 21ന് വടക്കന്‍ തായ്‌വാനിലെ ആശുപത്രിയിലാണ് യുവാവിന് അസ്ട്ര സെനക വാക്‌സീന്‍ കുത്തിവെച്ചതെന്ന് ചൈനീസ് മാധ്യമമായ ആപ്പിള്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഇയാള്‍ ജൂണ്‍11ന് വിദേശ യാത്ര നടത്തിയപ്പോള്‍ ഫൈസര്‍ വാക്‌സീനാണ് സെക്കന്‍ഡ് ഡോസ് സ്വീകരിച്ചത്. ജൂലൈ രണ്ടിന് ഇയാള്‍ മൊഡേണയുടെ ഡോസും സ്വീകരിച്ചു.

You might also like