TOP NEWS| ‘ശത്രുതയില്ല, എപ്പോഴും സ്വാഗതം’; നിക്ഷേപത്തിനായി ടാറ്റയെ ക്ഷണിച്ച് ബംഗാള്‍

0

 

കൊല്‍ക്കത്ത: സിംഗൂര്‍ സംഭവം കഴിഞ്ഞ് ഒന്നര പതിറ്റാണ്ടിന് ശേഷം ടാറ്റയെ ബംഗാളിലേക്ക് ക്ഷണിച്ച് തൃണമൂല്‍ സര്‍ക്കാര്‍. സിംഗൂരിലെ ടാറ്റയുടെ നാനോ കാര്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെ എതിര്‍ത്താണ് സിപിഎം ഭരണം അവസാനിപ്പിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. നിക്ഷേപത്തിനായി ടാറ്റ ഗ്രൂപ്പിനെ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഐടി മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. വമ്പന്‍ കമ്പനികളുടെ നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ബംഗാള്‍ സര്‍ക്കാറിന്റെ ലക്ഷ്യം. തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്.

You might also like