TOP NEWS| ബ്രിട്ടനിൽ രണ്ട് ഡോസ് വാക്സിനെടുത്ത ആരോഗ്യമന്ത്രിയ്ക്ക് കൊവിഡ്, ലക്ഷണങ്ങളില്ലെന്ന് സാജിദ് ജാവിദ്

0

 

രണ്ട് ഡോസ് വാക്സിനുമെടുത്ത ബ്രിട്ടന്റെ ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ക്വാറന്റീനിലാണെന്നും സാജിദ് ജാവിദ് അറിയിക്കുകയായിരുന്നു. ബ്രിട്ടനിലെ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം  ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയില്ലെങ്കിൽ അദ്ദേഹം 10 ദിവസം ക്വാറന്റീനിൽ തുടരണം. ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ നേരിട്ട് കണ്ടിരുന്നു. എന്നാൽ ഇതിൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കൊവിഡ് മരണത്തെ മുന്നിൽ കണ്ട് ജീവതത്തിലേക്ക് തിരിച്ചുവന്നതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.

You might also like