BREAKING// കോവിഡ് പ്രതിസന്ധി: ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തത് മൂന്നുപേര്‍

0

 

കോവിഡ് ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്നായി. പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ചെയ്യുന്ന പൊന്നുമണി, ഇടുക്കി അടിമാലിയില്‍ ബേക്കറി നടത്തുകയായിരുന്ന വിനോദ്, വയനാട് അമ്പലവയലില്‍ ബസ് ഉടമയായ രാജാമണി എന്നിവരാണ് ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തത്. അനൗദ്യോഗിക കണക്ക് പ്രകാരം ഒരു മാസത്തിനിടെ എട്ടുപേരാണ് കോവിഡ് പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തത്.

ഈ മാസം 16ന് രാത്രിയാണ് പാലക്കാട് ലെറ്റ് ആന്‍ഡ് സൗണ്ട് ബിസിനസ് ചെയ്യുന്ന പൊന്നുമണി വിഷം കഴിച്ചുമരിച്ചത്. ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലമുള്ള മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

You might also like