ഇന്ത്യക്ക് 75 ലക്ഷം മോഡേണ വാക്‌സിന്‍; വിതരണത്തില്‍ അവ്യക്തത

0

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ആഗോള വാക്‌സിന്‍ പങ്കിടല്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യക്ക് അമേരിക്കന്‍ മരുന്ന് കമ്ബനിയായ മോഡേണയുടെ 75ലക്ഷം വാക്‌സിന്‍ ഡോസുകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ വാക്‌സിന്‍ എന്ന് ഇന്ത്യയില്‍ എത്തുമെന്ന് വ്യക്തമല്ല. നഷ്ടപരിഹാര വ്യവസ്ഥ സംബന്ധിച്ച്‌ ഇന്ത്യയുമായി മരുന്ന് നിര്‍മ്മാണ കമ്ബനി ധാരണയില്‍ എത്തേണ്ടതുണ്ട്.

കഴിഞ്ഞ മാസമാണ് മോഡേണ വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. മോഡേണ വാക്‌സിന്‍ രാജ്യത്ത് വിതരണത്തിന് എത്തിക്കുന്നതിന് വേണ്ടി നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആഗോളതലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ആഗോള വാക്‌സിന്‍ പങ്കിടല്‍ പദ്ധതിയനുസരിച്ചാണ് ഇന്ത്യക്ക് 75 ലക്ഷം മോഡേണ വാക്‌സിന്‍ ഡോസുകള്‍ അനുവദിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ വാക്‌സിന്‍ എപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാവുമെന്ന് വ്യക്തമല്ല. നഷ്ടപരിഹാര വ്യവസ്ഥ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധാരണയില്‍ എത്തുന്നതിന് മോഡേണ കമ്ബനിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

You might also like