കുട്ടികളുമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത് ഒഴിവാക്കണം: ജില്ലാ കളക്ടര്‍

0

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്‍്റെ പശ്ചാത്തലത്തില്‍ കുട്ടികളുമായി കടകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു.

കുട്ടികളുമായി കടകള്‍ സന്ദര്‍ശിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. കുട്ടികളും പ്രായമായവരും ഗര്‍ഭിണികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത് ഒഴിവാക്കണം.

പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി വ്യാപാര സ്ഥാപനങ്ങളും മറ്റും സന്ദര്‍ശിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

You might also like