പി വൈ പി എ ആലപ്പുഴ വെസ്റ്റ് സെന്റർ, ന്യൂട്രീഷൻ കിറ്റ് ആദ്യഘട്ട വിതരണം പൂർത്തിയായി

0

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ന്യൂട്രീഷൻ കിറ്റുകൾ  വിതരണം സെന്റർ പി വൈ പി യുടെ നേതൃത്വത്തിൽ നടന്നു.

ഐപിസി കാഞ്ഞൂർ സഭയിൽ വെച്ച് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജിന്റെ പ്രാർത്ഥനയോടെആരംഭിച്ച പ്രോഗ്രാമിൽ പാസ്റ്റർ കെ.പി ഗീവർഗീസ്, പാസ്റ്റർ പി.ബി സൈമൺ, ബ്രദർ സജി കാഞ്ഞൂർ, ബ്രദർസാജൻ ആറാട്ടുവഴി ഒപ്പം വിവിധ സഭാശുശ്രൂക്ഷകർ, സഭാപ്രതിനിധികൾ പങ്കെടുത്തു.

ഹോർലിക്സ്, പാൽപ്പൊടി, വിറ്റാമിൻ ടാബ്‌ലെറ്റുകൾ, ഏത്തപ്പഴം, മുട്ട തുടങ്ങിയവയാണ്‌ കിറ്റിൽഉൾപ്പെടുത്തിയിരിക്കുന്നത്‌.

ബാക്കിയുള്ള 37 കുടുംബങ്ങൾക്കുള്ള വിതരണവും വരും ദിവസങ്ങളിൽ നടത്തപ്പെടും എന്ന് സെന്റർ പി വൈ പി എക്സിക്യൂട്ടീവ് അംഗങ്ങൾ.

You might also like