TOP NEWS| കൊങ്കണ്‍ മേഖലയില്‍ പ്രളയം: ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങി

0

 

കൊങ്കണ്‍ മേഖലയില്‍ പ്രളയം: ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങി

കനത്ത മഴയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ പ്രളയം. കൊങ്കൺ വഴി പോകുന്ന നിരവധി ദീർഘദൂര ട്രെയിനുകൾ‌ റദ്ദാക്കി. പല ട്രെയിനുകളുടെയും സമയം പുനക്രമീകരിച്ചു. ഇതോടെ ട്രെയിനുകളിൽ ആറായിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു.

രത്‌നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും വീടുകളുമെല്ലാം വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് പ്രളയത്തിന് കാരണം. മുംബൈയിൽ നിന്ന് 240 കിലോമീറ്റർ അകലെ വെള്ളപ്പൊക്കമുണ്ടായ ചിപ്ലൂണിൽ രക്ഷാപ്രവർത്തനം പുരോഗിക്കുകയാണ്. ഈ മേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

You might also like