TOP NEWS| ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും പഠനം നിഷേധിക്കരുത്: ഹൈക്കോടതി
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർഥികളിൽനിന്ന് മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച സർക്കാരിനും സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു.