TOP NEWS| സൂപ്പര്‍വൈസിംഗ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കുമെന്ന് സൗദി
സൗദിയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടിംഗ് ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പര്‍ വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് തീരുമാനം. സ്വദേശിവല്‍ക്കരണം സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് നിബന്ധന ബാധകമാക്കിയത്.