TOP NEWS| നീറ്റ് പരീക്ഷക്ക് ദുബൈയില്‍ കേന്ദ്രം; സ്വാഗതം ചെയ്ത് പ്രവാസികള്‍

0

 

നീറ്റ് പരീക്ഷക്ക് ദുബൈയിൽ കേന്ദ്രം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്യുകയാണ് യു.എ.ഇയിലെ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. നൂറുകണക്കിന് വിദ്യാർഥികളാണ് യു.എ.ഇയിൽ മാത്രം നീറ്റ് എഴുതാൻ തയാറെടുക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികളും പരീക്ഷക്ക് ദുബൈ കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരും.

കുവൈത്തിന് പിന്നാലെ യു.എ.ഇയിലും നീറ്റിന് പരീക്ഷാകേന്ദ്രം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒപ്പം അധികാരികളെ സമീപിക്കാനും മാസ് കാമ്പയിൻ സംഘടിപ്പിക്കാനും യു.എ.ഇയിലെ പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ രംഗത്തുണ്ടായിരുന്നു. ദുബൈയിലെ യൂനിക് വേൾഡ് എഡൂക്കേഷനിൽ മാത്രം ഇരുനൂറിലേറെ കുട്ടികളാണ് നീറ്റിന് തയാറെടുക്കുന്നത്.

You might also like