ഒളിമ്ബിക്​സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക്​ നിരാശ ദിനം

0

ടോക്യോ: ഒളിമ്ബിക്​സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക്​ നിരാശ ദിനം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായിരുന്ന ഇളവേനില്‍ വാളറിവേനും അപൂര്‍വി ചന്ദേലക്കും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഡല്‍ റൗണ്ടിലേക്ക്​ മുന്നേറാനായില്ല. ഇരുവര്‍ക്കും 16, 36 സ്​ഥാനങ്ങളാണ്​ നേടാനായത്​.

യോഗ്യത റൗണ്ടില്‍ 626.5 പോയിന്‍റാണ് ലോക ഒന്നാം നമ്ബര്‍ താരമായ ഇളവനിലിന്​ ​നേടാനായത്​. ചന്ദേലക്ക്​ 621.9 പോയിന്‍റാണ്​ ലഭിച്ചത്​. ഇതോടെ ഇരുവര്‍ക്കും എട്ട്​ പേര്‍ ഉള്‍പെടുന്ന മെഡല്‍ റൗണ്ടിന്​​ യോഗ്യത നേടാനായില്ല.

അതേ സമയം ജുഡോയിലെ ഇന്ത്യയുടെ ഏകപ്രതീക്ഷയായ സുശീല ദേവി പുറത്തായി. ഹംഗറിയുടെ ഇവ സെര്‍നോവിക്കിയോട്​ 0-10നാണ്​ സുശീല ദേവി ആദ്യ റൗണ്ടില്‍ തോറ്റത്​. സുശീലയുടെ കന്നി ഒളിമ്ബിക്​ അങ്കമായിരുന്നു ഇത്​. എന്നാല്‍ ഇവ ലണ്ടന്‍ ഒളിമ്ബിക്​സില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു.

ടോക്യോ ഒളിമ്ബിക്​സിലെ ആദ്യ സ്വര്‍ണം 10 മീറ്റര്‍ എയര്‍റൈഫിള്‍സ് ഇനത്തിലൂടെ ചൈന സ്വന്തമാക്കി​. ചൈനയുടെ യാങ്​ കിയാനാണ് ആദ്യ സ്വര്‍ണം വെടിവെച്ചിട്ടത്. താരം ഒളിമ്ബിക്​ റെക്കോഡോടെ സ്വര്‍ണം നേടിയത്​. റഷ്യ വെള്ളിയും സ്വിറ്റ്​സര്‍ലന്‍ഡ്​ വെങ്കലവും നേടി.

You might also like