TOP NEWS| യു.കെ.യിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി

0

 

ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെ.യിലും കണ്ടെത്തി. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച പുതിയ 16 കേസുകളാണ് യു.കെ.യിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബി.1.621. എന്നാണ് ഇതിന് നൽകിയ പേര്. ഇതിനെതിരേ വാക്‌സിൻ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.

You might also like