TOP NEWS| കോവിഡ് പ്രതിസന്ധികൾക്കിടയിലും ദുബൈ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ വൻ കുതിപ്പ്

0

 

കോവിഡ് പ്രതിസന്ധികൾക്കിടയിലും ദുബൈ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ വൻ കുതിപ്പ്​. ജൂണിൽ മാത്രം ആറായിരത്തിലേ​റെ ഇടപാടുകളിലൂടെ 14.79 ബില്ല്യൺ ദിർഹമിന്‍റെ ബിസിനസാണ്​ നടന്നത്​. ​ദുബൈ ലാൻഡ്​ വിഭാഗമാണ്​ കണക്കുകൾ പുറത്തുവിട്ടത്.

എട്ടുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തുകയുടെ ഇടപാടാണ്​ പുതുതായി നടന്നത്​. മെയ്​ മാസത്തേതിൽ നിന്ന്​ ഭിന്നമായി 44 ശതമാനത്തിലേറെ ഇടപാട്​ വർധനവാണ്​ ജൂണിൽ രേഖപ്പെടുത്തിയത്​. കഴിഞ്ഞ വർഷം ഇതേസമയത്തെ ഇടപാടുകളേക്കാൾ ഗണ്യമായ വളർച്ചയും​ രേഖപ്പെടുത്തി.

You might also like