TOP NEWS| സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഗാനമാലപിക്കാൻ പൗരന്മാരോട് പ്രധാനമന്ത്രി

0

 

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിലൂടെ ജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനത്തില്‍ പരമാവധി ഇന്ത്യക്കാരെ ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പൗരന്മാർക്ക് തങ്ങൾ ദേശീയഗാനം ആലപിക്കുന്ന വീഡിയോ Rashtragaan.in .എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

You might also like