ലണ്ടനില്‍ കനത്ത വെള്ളപ്പൊക്കം; പല ട്യുബ് സ്റ്റേഷനുകളിലും വെള്ളം കയറി; വെള്ളപ്പൊക്കത്തില്‍ ആശുപത്രികളുടെ വരെ പ്രവര്‍ത്തനം നിലച്ചു.

0

ലണ്ടന്‍: കടുത്ത വേനലിനിടയിലെത്തിയ ശക്തമായ മഴ ഇന്നലെ ലണ്ടന്‍ നഗരത്തെ മുക്കി. റോഡുകള്‍ പലതും വെല്ലാത്തിനടിയിലായപ്പോള്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പോലും നിലയ്ക്കുന്ന സാഹചര്യമെത്തി. കൂടുതല്‍ മഴയും പേമാരിയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. തലസ്ഥാന നഗരത്തിലും സമീപമുള്ള ചില കൗണ്ടികളിലും ആംബര്‍ വാണിങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ പലയിടത്തും വീടുകളും മറ്റും പേമാരിതീര്‍ക്കുന്ന വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകാനും ഇടയുണ്ട്.

നോര്‍വിച്ച്‌ മുതല്‍ പ്ലിമത്ത് വരെയുള്ള ഭാഗങ്ങളില്‍, ഗതാഗത തടസ്സവും വൈദ്യൂത വിതരണത്തിലെ തടസ്സവും ഉള്‍പ്പടെയുള്ള യെല്ലോ വാര്‍ണിങ് ആണ് നല്‍കിയിട്ടുള്ളത്. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇന്നലെ ഉച്ചയ്ക്ക് കേവലം ഒരു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 50 മി. മീ മഴയാണ്. സഫോക്കിലെ വെസ്റ്റ് ഹെന്‍ഹാം പാര്‍ക്കില്‍ കനത്ത പേമാരിയേ തുടര്‍ന്ന് ഉത്സവാഘോഷങ്ങള്‍ തടസ്സപ്പെട്ടു. കനത്ത പേമാരിയില്‍ ന്യു ക്രോസ്സ് റോഡ് ഒരു നദിയായി രൂപാന്തരം പ്രാപിച്ചപ്പോള്‍ പുഡിങ് ട്യുബ് സ്റ്റേഷന്‍ ഏതാണ് പൂര്‍ണ്ണമായി തന്നെ വെള്ളത്തിനടിയിലായി.

You might also like