വാക്സിന്‍ ബുക്കിങ്ങില്‍ സ്വകാര്യ ആശുപത്രികളുടെ പേരുകള്‍ മാത്രം
കുളത്തൂപ്പുഴ: കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി സ്ലോട്ടുകളുടെ ബുക്കിങ്ങിന് ശ്രമിക്കുന്നവര്‍ക്ക് മുന്നിലെത്തുന്നത് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പേരുവിവരങ്ങള്‍ മാത്രം.
സര്‍ക്കാര്‍ ആശുപത്രികളുടെ പേരുകളെത്തുന്നതും കാത്തിരിക്കുന്നവര്‍ക്ക് പൂര്‍ണമായും ബുക്ക് ചെയ്തെന്ന അറിയിപ്പോടെ മാത്രമാണ് വിവരങ്ങള്‍ വെബ് സൈറ്റിലേക്കെത്തുന്നത്. അതേ സമയം കിഴക്കന്‍ മേഖലയിലെ പല കേന്ദ്രങ്ങളിലും എല്ലാ ദിവസവും പ്രതിരോധ കുത്തിവെപ്പ് നടക്കുന്നുണ്ടെങ്കിലും ഇവ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം വെബ് സൈറ്റില്‍ കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ തന്നെ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പേരുകളും സ്ലോട്ടിെന്റ ലഭ്യതയും വെബ് സൈറ്റില്‍ കാണുന്നുണ്ടായിരുന്നു. കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്ലോട്ടിെന്റ ലഭ്യതയും രാത്രി എട്ടര വരെയും വെബ് സൈറ്റിലെത്തിയിരുന്നില്ല.
ആദിവാസി മേഖലകളിലടക്കം അമ്ബതിനു മുകളില്‍ പ്രായമുള്ള നിരവധി പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പെടുക്കാന്‍ പോലും കഴിയാതെയുള്ളത്. 18ന് മുകളിലുള്ളവരും ദിനം പ്രതി വാക്സിന്‍ ബുക്ക് ചെയ്യാനായി വെബ് സൈറ്റില്‍ മണിക്കൂറുകളോളം കാത്തിരുന്നാലും കഴിയുന്നില്ല. ഒന്നാം ഡോസ് കുത്തിവെപ്പെടുത്ത് തൊണ്ണൂറും നൂറും ദിവസങ്ങള്‍ കഴിഞ്ഞിട്ടും രണ്ടാം ഡോസ് തരപ്പെടാത്തവരും നിരവധിയാണ്. നിരക്ഷരരായവരും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനറിയാത്തവരുമായ സാധാരണക്കാരാണ് വലയുന്നവരിലേറെയും.
സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ വാക്സിന്‍ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ സാധാരണക്കാര്‍ക്കുകൂടി ലഭ്യമാകുന്ന തരത്തില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.