TOP NEWS| ദുബൈയിൽ വരുന്നു, അതിവേഗ റോപ്വേ
ദുബൈയിൽ യാത്രയ്ക്കായി അതിവേഗ ‘റോപ്വേ’ സംവിധാനം വരുന്നു. പദ്ധതിയുടെ പ്രാഥമികഘട്ട നടപടികൾക്ക് റോഡ് ഗതാഗത അതോറിറ്റിയും ഫ്രഞ്ച് കമ്പനിയും കരാറിൽ ഒപ്പുവച്ചു. കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിർമിക്കുക.
മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന റോപ്വേ സംവിധാനമാണ് ദുബൈയിൽ ആവിഷ്കരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ എംഎൻഡിയുടെ കാബ്ലൈന് സംവിധാനമാകും നടപ്പിലാക്കുന്നത്. പൂർണമായും ഓട്ടോമാറ്റിക് ആയ ഡ്രൈവർരഹിത രീതിയാണിത്. പദ്ധതിയുടെ പ്രാഥമികഘട്ട പഠനത്തിനും പ്രവർത്തനങ്ങൾക്കുമുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. നിലവിൽ ഷാർജയിൽ റോപ്വേ ഗതാഗത സംവിധാന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്.