TOP NEWS| സംസ്ഥാനത്ത് വാക്സിനേഷന്‍ പ്രതിസന്ധിയില്‍; മൂന്ന് ജില്ലകളില്‍ വാക്സിന്‍ വിതരണമുണ്ടാകില്ല

0

 

സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് തീർന്നു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഒരു ഡോസ് പോലും ശേഷിക്കുന്നില്ല. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കോവാക്‌സിന്‍ മാത്രമാണുള്ളത്. കോഴിക്കോട് നിലവിലുള്ളത് 1000 ഡോസ് വാക്സിന്‍ മാത്രമാണ്. മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലും മാത്രമാകും ഇന്ന് വാക്സിനേഷൻ. മലപ്പുറത്ത് 1500 ഡോസ് ആണ് സ്റ്റോക്കുള്ളത്. സ്പെഷ്യൽ വാക്‌സിൻ ക്യാമ്പുകളിൽ വിതരണം ചെയ്യാനാണ് തീരുമാനം. മറ്റു ജില്ലകളിലും വാക്‌സിൻ സ്റ്റോക്ക് കുറവാണ്.

You might also like