വിറ്റാമിന്‍ എ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും
വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ . അത് മാത്രമല്ല, വിറ്റാമിന്‍ എ അടങ്ങിയ ആഹാരം കഴിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് മോളിക്കുലാര്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഏതൊക്കെ ആണ് അവ എന്നു നോക്കാം.വളരെയധികം പോഷകങ്ങളും നാരുകളും നിറഞ്ഞതാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ ബീറ്റാകരോട്ടിനും ധാരാളമുണ്ട്. അത് കൊണ്ട് തന്നെ കണ്ണുകളുടെ ആരോഗ്യത്തിനും ഏറെ ഫലപ്രദമാണ്.വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍.. ഇങ്ങനെ പോഷകങ്ങളുടെ ഒരു കലവറയാണ് പപ്പായ.
പപ്പായ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ദഹനേന്ദ്രിയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല മലബന്ധം കുറയ്ക്കാനും പപ്പായ സഹായിക്കും.മത്സ്യം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മികച്ച ആരോഗ്യം നേടാനാവുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.വിറ്റാമിന്‍ മാത്രമല്ല, നാരുകളാല്‍ സമ്ബുഷ്ടമാണ് കാരറ്റ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ക്യാരറ്റ് ശീലമാക്കാം.