TOP NEWS| ഖത്തർ, അർമേനിയ, ഉസ്ബെക്കിസ്‌താൻ വഴിയുള്ള യാത്ര: യു.എ.ഇ.യിൽ എത്തുന്നവർ ട്രാവൽ ഇൻഷുറൻസ് കരുതണം

0

 

ദുബായ്: ഇന്ത്യയിൽനിന്ന് മറ്റുരാജ്യങ്ങൾവഴി യു.എ.ഇ.യിൽ എത്തുന്നവർ കാലാവധിയുള്ള ട്രാവൽ ഇൻഷുറൻസ് കരുതണമെന്ന് ട്രാവൽ ഏജൻസികൾ നിർദേശിച്ചു. നേരത്തെതന്നെ ഗൾഫിലെ കോൺസുലേറ്റുകൾ ഈ നിർദേശം നൽകിയിരുന്നു. ഇന്ത്യയിൽനിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാൽ ഖത്തർ, അർമേനിയ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങൾവഴി 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കി ഒട്ടേറെ പേരാണ് യു.എ.ഇ.യിലെത്തുന്നത്. ക്വാറന്റീൻ കാലയളവിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ചികിത്സാച്ചെലവ് ഭീമമാണെന്നിരിക്കെ ഇൻഷുറൻസിലൂടെ അത് പരിഹരിക്കാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം.

You might also like