TOP NEWS| പ്രളയനിയന്ത്രണത്തിനായി കേരളത്തിന് കേന്ദ്രം നൽകിയത് 138 കോടി
ന്യൂഡൽഹി:പ്രളയം നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് സഹായം നൽകിത്തുടങ്ങിയ 2007 മുതൽ ഈ വർഷം മാർച്ചുവരെ കേരളത്തിനു കേന്ദ്രം നൽകിയത് 137.95 കോടി രൂപ. ലോക് താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് രാജ്യസഭയിൽ തിങ്കളാഴ്ച രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്.
രൂക്ഷമായ പ്രളയം അനുഭവപ്പെടുന്ന അസം, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കു പുറമേ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കനത്തമഴയിൽ വൻ നാശനഷ്ടം കഴിഞ്ഞ മൂന്നുവർഷങ്ങളിൽ ഉണ്ടായതായി മന്ത്രി അറിയിച്ചു.