TOP NEWS| കോവിഡ് മരണ കണക്കിൽ വൈരുധ്യം: ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പിൽ 16,170; വിവരാവകാശ മറുപടിയിൽ 23,486
കോവിഡ് മരണക്കണക്കില്‍ വൈരുധ്യമെന്ന് പ്രതിപക്ഷം. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ കോവിഡ് മരണങ്ങള്‍ 23,486. എന്നാല്‍ ആരോഗ്യ വകുപ്പ് ഇന്നലെ നല്‍കിയ പത്രകുറിപ്പ് പ്രകാരം മരണം 16170 മാത്രം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, വിവരാവകാശ നിയമപ്രകാരം ഈ മാസം 23 ന് നല്‍കിയ മറുപടിയാണിത്. ആരോഗ്യ വകുപ്പിന്റെ ഇന്നലെ വരെയുള്ള കണക്ക് എടുത്താലും 7316 മരണങ്ങളുടെ വ്യത്യാസമാണുള്ളത്.