TOP NEWS| പ്രളയത്തിന് പിന്നാലെ ഭീമൻ മണൽക്കാറ്റ്; 25 നില ഉയരം; നടുങ്ങി ചൈന

0

 

പ്രളയത്തിന് പിന്നാലെ ഭീമൻ മണൽക്കാറ്റ്; 25 നില ഉയരം; നടുങ്ങി ചൈന

ബീജിംഗ്: പ്രളയം കനത്ത നാശം വിതച്ച ചൈനയിൽ വീശിയടിച്ച മണൽക്കാറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രളയത്തിന് പിന്നാലെ ഡാമുകൾ തകർന്നത് ചൈനയിൽ വലിയ പ്രതിസന്ധിയാണ് തീർക്കുന്നത്. ഇതിന് പിന്നാലെ 100 മീറ്റർ ഉയരത്തിലാണ് മണൽക്കാറ്റ് അടിച്ചത്. ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഗാൻസു പ്രവിശ്യയിലെ ഡുൻഹാങ് നഗരത്തിലാണ് ശക്തമായ മണൽക്കാറ്റ് എത്തിയത്.

ഗോബി മരുഭൂമിയോട് ചേർന്ന കിടക്കുന്ന നഗരം കൂടിയാണിത്. മണൽക്കാറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് വിലയിരുത്തൽ.കാറ്റിന്റെ ശക്തി കണ്ട് ജനങ്ങൾ പരിഭ്രമിച്ച് ഓടുന്നതും പുറത്തുവന്ന വിഡിയോകളിൽ കാണാം. കൊറോണ വൈറസിന് പിന്നാലെ മഹാപ്രളയങ്ങളും മണൽക്കാറ്റും അടക്കമുള്ള ദുരന്തങ്ങളാണ് ചൈനയിൽ അടുത്തിടെ സംഭവിക്കുന്നത്.

You might also like