TOP NEWS| ‘ഫോൺ ചോ൪ത്തുന്നത് രാജ്യദ്രോഹ കുറ്റം, ജനാധിപത്യത്തിന്‍റെ ആത്മാവിന് മേലുള്ള ആക്രമണം’: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
‘ഫോൺ ചോ൪ത്തുന്നത് രാജ്യദ്രോഹ കുറ്റം, ജനാധിപത്യത്തിന്‍റെ ആത്മാവിന് മേലുള്ള ആക്രമണം’: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ദില്ലി: പെഗാസസിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഫോൺ ചോർത്തിയ നടപടി രാജ്യദ്രോഹ പ്രവർത്തനമാണ്. അമിത്ഷായും നരേന്ദ്രമോദിയും ജനാധിപത്യത്തിന്‍റെ ആത്മാവിന് പ്രഹരമേൽപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പെഗാസസിലെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി.
പെഗാസസിൽ കേന്ദ്ര സ൪ക്കാറിനെതിരായ പോരാട്ടം കനപ്പിക്കുകയാണ് പ്രതിപക്ഷം. 14 പ്രതിപക്ഷ കക്ഷികൾ വിഷയത്തിൽ യോഗം ചേ൪ന്നു. ഇതിന് ശേഷമാണ് കേന്ദ്രത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. ജനാധിപത്യത്തിന്‍റെ ആത്മാവിനെയാണ് മോഡിയും അമിത്ഷായും ആക്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമ൪ശിച്ചു.