TOP NEWS| ഇന്ധനവില 100 കടന്നു, താരമായി ഇ-ഓട്ടോറിക്ഷകള്‍; രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പ്
കുത്തനെ ഉയരുന്ന ഇന്ധനവില വർധന കാലത്ത് വൈദ്യുത ഓട്ടോറിക്ഷകൾക്ക് പ്രിയമേറുന്നു. നാലുവർഷത്തിനിടെ സംസ്ഥാനത്തെ വിവിധ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ രജിസ്റ്റർചെയ്തത് 1,287 ഇ-ഓട്ടോറിക്ഷകളാണ്. ഓരോ വർഷവും ഇ-ഓട്ടോറിക്ഷകളുടെ എണ്ണം കൂടിക്കൂടി വരുന്നതായാണ് മോട്ടോർവാഹനവകുപ്പിന്റെ കണക്കുകൾ.
ഇന്ധനവിലവർധന നൂറുകടന്ന 2021ലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. ഏഴ് മാസത്തിനിടെ മാത്രം 607 വൈദ്യുത ഓട്ടോറിക്ഷകൾ സംസ്ഥാനത്തെ നിരത്തിലിറങ്ങിയെന്നാണ് കേന്ദ്ര മോട്ടോർവാഹനവകുപ്പിന്റെ പരിവാഹൻ സംവിധാനത്തിലെ കണക്ക് സൂചിപ്പിക്കുന്നത്. 2020-ൽ 535 ഓട്ടോറിക്ഷകൾ നിരത്തിലെത്തിയിരുന്നു. 2019-ൽ നൂറ്റിയെട്ടും 2018-ൽ മുപ്പത്തിയേഴും ഇ- ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങിയിരുന്നു.