TOP NEWS| റോവിങ്ങില്‍ ഇന്ത്യയ്ക്ക് 11-ാം സ്ഥാനം; മികച്ച പ്രകടനവുമായി അര്‍ജുന്‍ ലാല്‍ ജത് – അരവിന്ദ് സിങ് സഖ്യം

0

 

ടോക്യോ: റോവിങ് പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ ഇന്ത്യ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റെപ്പാഷെ സെമിയിൽ ഫൈനൽ ബിയിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് ഫൈനൽ റാങ്കിങ്ങിൽ 11-ാം സ്ഥാനത്തെത്താൻ അർജുൻ ലാൽ ജത് – അരവിന്ദ് സിങ് സഖ്യത്തിനായത്. ഒളിമ്പിക്സ് റോവിങ്ങിൽ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്.

ചരിത്രത്തിലാദ്യമായാണ് റോവിങ്ങിൽ ഇന്ത്യൻ സംഘം സെമിയിലെത്തുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ മൻജീത് സിങ്-സന്ദീപ് കുമാർ സഖ്യം നേടിയ 14-ാം സ്ഥാനമാണ് ഇതോടെ അർജുൻ ലാൽ ജത് – അരവിന്ദ് സിങ് സഖ്യത്തിനു മുന്നിൽ വഴിമാറിയത്.

You might also like