TOP NEWS| വിഴിഞ്ഞത്ത് 900 കിലോ തൂക്കമുള്ള ഭീമന്‍ തിരണ്ടിയെ പിടിച്ചു; ലേലത്തില്‍ പോയത് 33,000 രൂപയ്ക്ക്

0

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും ഭീമൻ തിരണ്ടി മത്സ്യത്തെ പിടികൂടി. എകദേശം 900 കിലോ തൂക്കം വരുന്ന തിരണ്ടിയാണ് ഇന്ന് വിഴിഞ്ഞത്ത് മത്സ്യബന്ധനം നടത്തിയവർക്ക് കിട്ടിയത്. തമിഴ്നാട് സ്വദേശി ലൈജൻ അടങ്ങുന്ന ഒമ്പതംഗ സംഘത്തിനാണ് ഭീമൻ തിരണ്ടിയെ കിട്ടിയത്.

രാവിലെ വലയിൽ കുടങ്ങിയ തിരണ്ടിയെ അഞ്ച് മണിക്കൂർ എടുത്താണ് കരയിൽ എത്തിച്ചത്. ലേലത്തിൽ ഈ തിരണ്ടിക്ക് 33,000 രൂപ ലഭിച്ചു. ഇന്നലെ വിഴിഞ്ഞം സ്വദേശി വർഗീസിനും സംഘത്തിനും ആയിരത്തിലേറെ തൂക്കമുള്ള ഭീമൻ തിരണ്ടിയെ കിട്ടിയിരുന്നു. സീസണിലെ അദ്യ തിരണ്ടി ആയിരുന്നു അത്.

You might also like