മതപരിവർത്തന കുറ്റം ആരോപിച്ച്‌ ക്രിസ്ത്യൻ മിഷനറി അറസ്റ്റിൽ

0

ഭുവനേശ്വർ : മതപരിവർത്തനം നടത്തിയെന്ന പേരിൽ ക്രിസ്ത്യൻ മിഷനറി രഞ്ജൻ ചുട്ടിയയെ അസം പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ദിബ്രുഗഡ് ജില്ലയിലാണ് രഞ്ജൻ ചുട്ടിയ മതപരിവർത്തന പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിക്കുന്നത്‌.

ഹിന്ദു യുബ ചത്ര പരിഷത്ത് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ് നടന്നത്‌.

അസാമീസ് മതഭക്തി ഗാനങ്ങളിലും, വൈഷ്ണവ് ഭക്തി ഗാനങ്ങളിലും യേശുക്രിസ്തുവിന്റെ പേര് ചേർത്ത് ക്രിസ്തു മതം പ്രചരിപ്പിക്കുന്നതായും പരാതിയിൽ ആരോപിച്ചിരിക്കുന്നു. രഞ്ജൻ ചുട്ടിയയുടെ നേതൃത്വത്തിൽ മറ്റ് സുവിശേഷകന്മാർ ചേർന്ന്വേൾഡ് ഹീലിംഗ് പ്രയർ സെന്റർഎന്ന പേരിൽ ഒരു പ്രാർത്ഥനാലയം ആരംഭിച്ചിരുന്നു. അവിടെ യേശുക്രിസ്തുവിന്റെ പേരിൽ രോഗികൾക്ക്‌ വേണ്ടിയുള്ള പ്രാർത്ഥനകൾ നടക്കുന്നത്‌ മുഖാന്തരവും മറ്റും ആയിരക്കണക്കിന് ഹിന്ദുക്കൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു എന്നതാണ്‌ പരാതിക്കാധാരം.

ഐപിസി 153 (), 195 () വകുപ്പുകൾ പ്രകാരമാണ് ദിബ്രുഗഡ് പോലീസ് രഞ്ജൻ ചുട്ടിയയെ അറസ്റ്റ് ചെയ്തത്.  എന്നാൽ രഞ്ജൻ ചുട്ടിയയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ രോഗം മാറിയ ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.

You might also like