TOP NEWS| ഖത്തര്‍ യാത്രാചട്ടങ്ങളില്‍ വീണ്ടും മാറ്റം, ഇന്ത്യക്കാര്‍ക്ക് വീണ്ടും ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി

0

 

ഇന്ത്യ ഉള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പുതിയ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് യാത്രാ ചട്ടം പുതുക്കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഖത്തറില്‍ വെച്ച് വാക്സിന്‍ സ്വീകരിച്ച വിസയുള്ളവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനാണ് നിര്‍ബന്ധമാക്കുന്നത്. രണ്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ പുറത്തിറങ്ങാം. ഖത്തറിന് പുറത്ത് നിന്ന് വാക്സിനെടുത്തവരാണെങ്കില്‍ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. ഓണ്‍ അറൈവല്‍, സന്ദര്‍ശക വിസക്കാര്‍ക്കും പത്ത് ദിവസത്തെ ഹോട്ടല‍് ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.

You might also like