കൊവിഡ് വ്യാപനം : ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ലിസ്റ്റ് കാണാം
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് മിക്ക രാജ്യങ്ങളും വീണ്ടും നീട്ടിയിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതാണ് യാത്രാവിലക്ക് തുടരാന്‍ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യു എ ഇ ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. നിരോധനം എപ്പോള്‍ നീക്കുമെന്ന് ഉറപ്പില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്സ് പറഞ്ഞു. കാനഡയിലും ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള ഫ്ലൈറ്റുകള്‍ നിരോധിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികള്‍ക്ക് മൂന്നു വര്‍ഷം വിലക്കേര്‍പ്പെടുത്തുമെന്നാണ് സൗദി അറേബ്യയുടെ നിലപാട്. ഇന്ത്യ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, തുര്‍ക്കി, ഈജിപ്ത്, ലബനന്‍, അര്‍ജന്‍റീന, ബ്രസീല്‍, ഇത്യോപ്യ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, വിയറ്റ്നാം രാജ്യങ്ങളാണ് നിലവില്‍ സൗദിയുടെ കൊവിഡ് റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.
ഫിലിപ്പീന്‍സും ഇന്ത്യയെ കൂടാതെ മറ്റ് ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീട്ടി. അതേസമയം ഫ്രാന്‍സിലേക്കും ജര്‍മ്മനിയിലേക്കും വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ട്. അടുത്തിടെയാണ് ഫ്രാന്‍സ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്. ഇന്ത്യയില്‍ ഡെല്‍റ്റ വകഭേദം ആദ്യമായി കണ്ടെത്തിയതിനാലാണ് കൂടുതല്‍ രാജ്യങ്ങളും ഇന്ത്യയെ വിലക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.