പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബു സൈഫുള്ളയെ സൈന്യം വധിച്ചു
ജമ്മു: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബു സൈഫുള്ളയെ സൈന്യം വധിച്ചു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനും പാക് ഭീകരവാദിയുമാണ് ഇയാള്‍. ശനിയാഴ്ച ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷ മുഹമ്മദിന്റെ പ്രധാനിയായ അബു സൈഫുള്ളയെ സൈന്യം വധിച്ചത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിലാണ് അബു സൈഫുള്ള അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.