TOP NEWS| കണ്ണൂർ സർവ്വകലാശാല യുജി ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

0

 

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല യുജി ബിരുദ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ നടത്തിയ ബികോം ആറാം സെമസ്റ്റർ ഫലമാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. 4216 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 2376 പേർ വിജയിച്ചു. ബികോം പരീക്ഷ മൂല്യ നിർണയത്തോടൊപ്പം ബിഎ, ബിഎസ്സി പരീക്ഷ മൂല്യ നിർണയവും പൂർത്തിയാക്കി. ഓഗസ്റ്റ് മൂന്ന് , നാല് തീയതികളിൽ ഈ ഫലം പ്രസിദ്ധീകരിക്കും. റിസൾട്ട് അത്യാവശ്യമുള്ളവർക്ക് മാർക്ക് ലിസ്റ്റിന് അപേക്ഷിക്കാവുന്നതാണെന്ന് പരീക്ഷ കണ്‍ട്രോളർ അറിയിച്ചു.

You might also like