TOP NEWS| വാക്സിൻ സ്വീകരിക്കാത്തവർക്ക് സൗദിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക്
വാക്സിൻ സ്വീകരിക്കാത്തവർക്ക് സൗദിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക്
സൗദി: സൗദിയിൽ വാക്സിനേഷൻ സ്വീകരിക്കാത്തവർക്ക് ഇന്ന് മുതൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശന വിലക്ക്. ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ച കാര്യമാണ് ഇന്നലെ അര്‍ധരാത്രിയോടെ നിലവില്‍ വന്നത്. മുഴുവൻ സർക്കാർ, സ്വകാര്യ പരിപാടികളിലും പങ്കെടുക്കാൻ വാക്സിൻ സ്വീകരിച്ചിരിക്കണം. ഫലത്തിൽ സൗദിയിൽ സഞ്ചരിക്കാനും കടകളിൽ പ്രവേശിക്കാനും വാക്സിൻ സ്വീകരിക്കാത്തവർക്ക് സാധിക്കില്ല. ഇതിനിടെ, ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ച് സൗദിയിലെത്തിയവർ വാക്സിൻ രേഖക്ക് അംഗീകാരം ലഭിക്കാത്തതിനാൽ ആശങ്കയിലാണ്. തവക്കൽനാ ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് രേഖപ്പെടുത്തിയവർക്ക് മാത്രമാകും ജോലിക്ക് പോകാനാവുക.