TOP NEWS കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായത്തിനായി കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

0

 

കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായത്തിന് കേരളത്തിൽ നിന്ന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയിൽ.

ഡീൻ കുര്യോക്കോസ് എംപിയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതമൂലമാണ് ഇത്തരത്തിൽ അർഹരായവർക്ക് ആനുകൂല്യങ്ങൾ നഷ്ടമാകുന്നതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. കോവിഡ് മൂലം അച്ഛനും അമ്മയും മരിച്ച് അനാഥരായ കുട്ടികൾക്കാണ് പിഎം കെയേർസ് ഫണ്ടിൽ നിന്ന് സഹായം നൽകുന്നത്.

You might also like