ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം പടരുന്നു; 92 ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി
ചൈനയില്‍ ഭീഷണിയായി കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു . ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ വകഭേദം ഇപ്പോള്‍ 20ലേറെ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. നാന്‍ജിങ് ഉള്‍പ്പെടുന്ന ജിയാങ്സു പ്രവിശ്യയില്‍ മാത്രം 92 ലക്ഷം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ നാന്‍ജിങ്, ഷങ്ജിയാജി എന്നീ പ്രദേശങ്ങള്‍ അടുത്തിടെ സന്ദര്‍ശിച്ച 15 ലക്ഷം പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ചൈനയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹൈനാന്‍ ദ്വീപിലും നിങ്സിയ, ഷാഡോങ് പ്രവിശ്യകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.