TOP NEWS| ആറു ദിവസം എല്ലാ കടകളും തുറക്കാം, ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം; ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

0

 

ആറു ദിവസം എല്ലാ കടകളും തുറക്കാം, ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം; ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പ്രഖ്യാപിച്ചു. വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രദേശത്തെ ആയിരം പേരിൽ പത്തിൽ കൂടുതൽ പേർക്ക് രോഗം ഉണ്ടായാൽ ട്രിപ്പിൾ ലോക്ഡൗൺ ഏര്‍പ്പെടുത്തും. ആഴ്ചയില്‍ ആറു ദിവസം കടകൾ തുറക്കാം. രാവിലെ ഏഴു മുതൽ ഒമ്പതു വരെയാണ് പ്രവര്‍ത്തനാനുമതി.

പൊതുപരിപാടികൾ പാടില്ല. കല്ല്യാണത്തിനും മരണത്തിനും 20 പേര്‍ മാത്രമെ പങ്കെടുക്കാവൂ. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാകും. ആഗസ്റ്റ് 15 നും അവിട്ടം ദിനമായ ആഗസ്റ്റ് 22നും ലോക്ക്ഡൗണില്ല.

രോഗ നിയന്ത്രണത്തിന് സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയകരമാണെന്നും ജനങ്ങൾ നല്ല സഹകരണം നൽകുന്നുവെന്നും വീണ ജോര്‍ജ് പറഞ്ഞു. മുഴുവൻ പേർക്കും വാക്സിൻ നൽകുകയാണ് നിലവിലെ ലക്ഷ്യം. 1.47 കോടി പേർക്ക് ആദ്യ ഡോസും 17 ശതമാനം പേർക്ക് രണ്ടാം ഡോസും നല്‍കി. 60 ലക്ഷം വാക്സിൻ ഈ മാസം ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 60 വയസിനു മുകളിലുള്ളവർക്ക് നിശ്ചിത തീയതിക്കുള്ളിൽ വാക്സിന്‍ നൽകും. അതേസമയം, സംസ്ഥാനത്ത് 56 ശതമാനം പേർക്ക് ഇപ്പോഴും രോഗം ബാധിച്ചിട്ടില്ലെന്നും മൂന്നാം തരംഗത്തിൻ്റെ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

You might also like