ആഫ്രിക്കന്‍ യാത്രക്കാര്‍ക്ക് ലഗേജ് ഭാരം വര്‍ധിപ്പിച്ച്‌ എമിറേറ്റ്‌സ്

0

യുഎഇ : ആഫ്രിക്കന്‍ യാത്രക്കാര്‍ക്ക് വമ്ബന്‍ ഓഫറുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍. ആഫ്രിക്കന്‍ യാത്രക്കാര്‍ക്ക് 64 കിലോഗ്രാം ലഗേജ് ഭാരം വര്‍ധിപ്പിച്ചിരിക്കുകയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഓഗസ്റ്റ് 9 മുതല്‍, ആഫ്രിക്കന്‍ റൂട്ടില്‍ ഫസ്റ്റ്, ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് എമിറേറ്റ്സ് ഗ്ലോബല്‍ നെറ്റ്‌വര്‍ക്കിലേക്ക് എവിടെ യാത്ര ചെയ്താലും 64 കിലോ സൗജന്യ ബാഗേജ് കൊണ്ടുപോകാനുള്ള അനുമതിയാണ് എമിറേറ്റ്‌സ് അനുവദിച്ചിരിക്കുന്നത്.

സേവര്‍, ഫ്ലെക്സ്, ഫ്ലെക്സ് പ്ലസ് നിരക്കുകളില്‍ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് 46 കിലോ സൗജന്യ ചെക്ക്-ഇന്‍ ബാഗേജ് അലവന്‍സ് ഉണ്ടാകുമെന്നും പ്രത്യേക നിരക്കിലുള്ളവര്‍ക്ക് 23 കിലോ വരെ ഒരു സൗജന്യ ചെക്ക്-ഇന്‍ ബാഗ് ഉണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം എമിറേറ്റ്സ് 120 ലധികം യാത്രാ സേവനങ്ങള്‍ പുനരാരംഭിച്ചു. കോവിഡ് വ്യാപനം കുറയുന്നതോടുകൂടി അന്താരാഷ്ട്ര അതിര്‍ത്തികള്‍ വീണ്ടും തുറക്കുകയും യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുമ്ബോള്‍, എമിറേറ്റ്സ് അതിന്റെ നെറ്റ്‌വര്‍ക്ക് സുരക്ഷിതമായും സുസ്ഥിരമായും വികസിപ്പിക്കുന്നത് തുടരുന്നു.

You might also like