കീം: പ്രവേശന പരീക്ഷകള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കി
തിരുവനന്തപുരം: 91.66 ശതമാനം വിദ്യാര്‍ഥികളും വ്യാഴാഴ്ച നടന്ന കേരളാ എന്‍ജിനിയറിംഗ്, ഫാര്‍മസി (കീം) പ്രവേശന പരീക്ഷയില്‍ ഒന്നാം പേപ്പറില്‍ ആകെ പരീക്ഷ എഴുതി. തുടര്‍ന്ന് രണ്ടാം പേപ്പറില്‍ 88.77 ശതമാനം പേരും പരീക്ഷ എഴുതി.
പരീക്ഷ നടന്നത് കേരളത്തിനകത്തും ദുബായ് ഉള്‍പ്പെടെയുള്ള സെന്ററുകളിലുമായാണ് .കൂടാതെ വിവിധ ജില്ലകളിലായി കോവിഡ് പോസിറ്റീവായ 234 വിദ്യാര്‍ഥികളും, ക്വാന്റൈനിലുളള 248 വിദ്യാര്‍ഥികളും ,പരിശോധനയില്‍ അധിക ഊഷ്മാവ് രേഖപ്പെടുത്തിയ 20 പേരും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരീക്ഷ എഴുതിയിട്ടുണ്ട്. പരീക്ഷ നടത്തിയതത് പരീക്ഷയ്ക്കുമുമ്ബും പരീക്ഷയ്ക്ക് ശേഷവും പരീഷാ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കിയിട്ടാണ്.