TOP NEWS| ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കാനാണ് ഇളവുകളെന്ന് ആരോഗ്യ മന്ത്രി; കൊവിഡ് അവലോകന യോഗം ഇന്ന്
ലോക്ക്ഡൗൺ ഇളവുകളിലെ മാനദണ്ഡങ്ങളെപറ്റിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേരും. കടകളിൽ പ്രവേശിക്കാൻ മൂന്നു തരം സർട്ടിഫിക്കറ്റുകളിൽ ഒന്ന് നിർബന്ധമാക്കിയതടക്കം യോഗത്തിൽ ചർച്ച ചെയ്യും. ജീവനൊപ്പം ജീവനോപാധികളും സംരക്ഷിക്കാനാണ് ഇളവുകൾ നൽകിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.