യു.എ.ഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും ഐഡന്‍റിറ്റി കാര്‍ഡായ എമിറേറ്റ്​സ്​ ഐഡിയുടെ ഏറ്റവും പുതിയ പതിപ്പ്​ പൊതുജനങ്ങള്‍ക്കായി പുറത്തിറക്കി.

0

ദുബൈ: യു.എ.ഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും ഐഡന്‍റിറ്റി കാര്‍ഡായ എമിറേറ്റ്​സ്​ ഐഡിയുടെ ഏറ്റവും പുതിയ പതിപ്പ്​ പൊതുജനങ്ങള്‍ക്കായി പുറത്തിറക്കി.

കാര്‍ഡി​െന്‍റ പുതിയ സവിശേഷതകള്‍ വ്യക്തമാക്കി​യാണ്​ സമൂഹമാധ്യമങ്ങളിലൂടെ ഇതി​െന്‍റ രൂപം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ്​ സിറ്റിസണ്‍ഷിപ്​ ​(ഐ.സി.എ) പുറത്തുവിട്ടത്​. ‘പുതുതലമുറ’ കാര്‍ഡില്‍ ഡേറ്റയുടെ മെച്ചപ്പെട്ട സുരക്ഷ വാഗ്​ദാനം ചെയ്യുന്നു. 10 വര്‍ഷത്തില്‍ കൂടുതല്‍ കാലം ഇത്​ നിലനില്‍ക്കുകയും ചെയ്യും. കാര്‍ഡ് ഉടമയുടെ ജനനത്തീയതി കാണിക്കാന്‍ ലേസര്‍ പ്രിന്‍റിങ്​ സാങ്കേതികവിദ്യ ഉപയോഗിച്ച ത്രീഡി ചിത്രം ഇതില്‍ ഉള്‍പ്പെടും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച കാര്‍ഡിലെ ചിപ്പിന് നോണ്‍-ടച്ച്‌ ​േഡറ്റ റീഡിങ്​ സവിശേഷതയുണ്ട്​. കാര്‍ഡ്​ ഉടമയുടെ പ്രഫഷനല്‍ വിവരങ്ങള്‍, ജനസംഖ്യ ഗ്രൂപ്​ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍, എപ്പോള്‍ മുതലാണ്​ പുതിയ കാര്‍ഡ്​ ലഭ്യമായിത്തുടങ്ങുകയെന്ന്​ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഐഡന്‍റിറ്റി കാര്‍ഡും പാസ്‌പോര്‍ട്ടും നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതുക്കിയ കാര്‍ഡ് പുറത്തിറക്കുന്നത്.

You might also like