സൗദി അറേബ്യയില്‍ പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂളുകളില്‍ ഒരുക്കം തുടങ്ങി.
യാംബു: സൗദി അറേബ്യയില്‍ പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂളുകളില്‍ ഒരുക്കം തുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആറാം ക്ലാസ് മുതലുള്ളവ തുറന്നുപ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ച പശ്ചാത്തലത്തിലാണ് തകൃതിയായ ഒരുക്കം. 12 വയസ്സിനു മുകളിലുള്ള മുഴുവന്‍ വിദ്യാര്‍ഥികളോടും കോവിഡ് വാക്സിനെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഇേതതുടര്‍ന്ന് 61 ശതമാനം കുട്ടികളും വാക്സിന് സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകള്‍ ഓഫ്ലൈന് ക്ലാസ് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ സ്ഥാപന അധികൃതര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകളിലെല്ലാം തകൃതിയായ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. ആവശ്യമായ പഠനസാമഗ്രികള്‍ ഒരുക്കാനും സ്കൂള്‍ പരിസരം മുഴുവന്‍ വൃത്തിയാക്കി അണുമുക്തമാക്കാനും തീവ്രയത്നമാണ് നടക്കുന്നത്. വേനലവധിക്കാലം പൂര്‍ത്തിയാക്കി സൗദി സ്കൂളുകള്‍ ഇൗ മാസം 29നായിരിക്കും തുറക്കുക. അതിനുമുമ്ബ് വിദ്യാര്‍ഥികള്‍ വാക്സിന് രണ്ടു ഡോസും എടുത്തിരിക്കണമെന്നും വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനത്തില്‍നിന്ന് സാധാരണ സ്കൂള്‍ ചുറ്റുപാടിലേക്ക് അധ്യയനരീതി പതിയെ മടങ്ങാനൊരുങ്ങുന്നത്.