TOP NEWS| മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആഗസ്റ്റ് 15 മുതല്‍; രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം യാത്രാനുമതി

0

 

മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആഗസ്റ്റ് 15 മുതല്‍ പുനാരാരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്.

വാക്സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. ഓണ്‍ലൈന്‍ വഴിയോ, സബര്‍ബര്‍ റെയില്‍വെ സ്റ്റേഷനുകള്‍ വഴിയോ ടിക്കറ്റുകള്‍ ലഭിക്കുമെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ അവശ്യസേവനങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

You might also like