TOP NEWS| വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ഉത്തരകൊറിയ, സൈന്യത്തോട് സഹായമെത്തിക്കണമെന്ന് കിം ജോങ് ഉൻ
നോർത്ത് കൊറിയയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും അയ്യായിരത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്തതായി ഈ ആഴ്ച ആദ്യം സംസ്ഥാന ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയും, ഭക്ഷ്യക്ഷാമവും നേരിടുന്നതിന്റെ ഇടയിലാണ് ഇത്. കാർഷിക ഇടങ്ങളും വെള്ളം കയറി നശിച്ചു. ജൂണിൽ രാജ്യം ഭക്ഷ്യക്ഷാമം നേരിടുന്നതായി കിം ജോങ്-ഉൻ അറിയിച്ചിരുന്നു.