ഇന്ത്യയില്‍ നിന്ന്​ റാസല്‍ഖൈമ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക്​ പത്ത്​ ദിവസം ഹോം ക്വാറന്‍റീന്‍ നിര്ബന്ധമാക്കി

0

ദുബായ് : ഇന്ത്യയില്‍ നിന്ന്​ റാസല്‍ഖൈമ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക്​ പത്ത്​ ദിവസം ഹോം ക്വാറന്‍റീന്‍ നിര്ബന്ധമാക്കിയെന്ന് ​എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ .നാലാം ദിവസവും എട്ടാം ദിവസവും കോവിഡ്​ പരിശോധന നടത്തണം.

അബൂദബി എയര്‍പോര്‍ട്ടിലെത്തുന്നവര്‍ക്ക്​ 12 ദിവസം ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീനോ ഹോം ക്വാറന്‍റീനോ വേണം. ആറാം ദിവസവും 11ാം ദിവസവും കോവിഡ്​ പരിശോധന നടത്തണം. രണ്ട്​ വിമാനത്താവളങ്ങളിലുമെത്തുന്നവര്‍ കോവിഡ്​ ട്രാക്കിങ്​ വാച്ച്‌​ ധരിക്കണമെന്നും എയര്‍ലൈനിന്റെ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു . അതേസമയം ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളിലിറങ്ങുന്നവര്‍ക്ക്​ ക്വാറന്‍റീന്‍ നിര്‍ദേശിക്കുന്നില്ല. എക്​സ്​പോ 2020 വിസയുള്ളവര്‍ക്ക്​ യു.എ.ഇയിലേക്ക്​ മടങ്ങിവരാന്‍ ജി.ഡി.ആര്‍.എഫ്​.എയുടെയോ ഐ.സി.എയുടെയോ അനുമതിയും വേണ്ട.

You might also like